
ന്യൂഡല്‍ഹി : അസാധുവാക്കിയ 500 നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ഈ മാസം 15 വരെ നല്‍കിയിരുന്ന ഇളവ് ഡസംബര്‍ 10 ശനിയാഴ്ച കൊണ്ട് അവസാനിക്കും
സര്‍ക്കാര്‍ ആശുപത്രി, റെയില്‍വേ എന്നിവിടങ്ങളിലാണ് അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടിന് ഇളവ് ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍പ് പമ്പുകളിലും ഈ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം പമ്പുകള്‍ വഴി നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.






