ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ജയില്‍ വാസം അനുഷ്ഠിക്കുന്ന അവശേഷിക്കുന്ന ആറ് പ്രതികളെ കൂടി സുപ്രീം കോടതി മോചിപ്പിച്ചു. നളിനി ശ്രീഹരന്, ശ്രീഹരന്, ശാന്തന്, മുരുഗന്, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിക്കാന്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്.
ഇവരെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മേയില്‍ മെറ്റാരു പ്രതിയായ പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു.
1991 മേയ് 21ന് ശ്രീപെരുംപത്തൂരിലുണ്ടായ ചാവേര്‍ സ്ഫോടനത്തിലായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എല്‍ടിടിഇ എന്ന സംഘടനയായിരുന്നു സ്ഫോടനത്തിനു പിന്നില്‍.





