
ദോഹ : അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പിന് ഖത്തറിൽ ഇന്ന് തുടക്കം.അറേബ്യൻമരുഭൂമിയിലെ പ്രകാശപൂരിതമായ മൈതാനങ്ങളിലേക്ക്ഇന്ന് മുതല്‍ ലോകം ഉറ്റു നോക്കും.ഇന്ന് രാത്രി ഖത്തർ സമയം 7മണിക്ക്(ഇന്ത്യൻ സമയംരാത്രി 9:30) അൽഖോർ അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടനമത്സരത്തിൽ ഖത്തർ -ഇക്വഡോറിനെനേരിടും.
ലക്ഷോപലക്ഷം മലയാളികളടക്കം ഏഷ്യയിലെ കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ സ്വപ്നമാണ് മരുഭൂമിയിലെ മൈതാനികളിൽ ഖത്തർ ലോകകപ്പിലൂടെ പൂവണിയുന്നത്.
രാജ്യംമുഴുവന്ആഘോഷത്തിലും,ആവേശത്തിലുമാണ്.29ദിനങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളിൽ 32 രാജ്യങ്ങളുടെ ടീമുകൾ കളിതട്ടിൽ ഏറ്റുമുട്ടുമ്പോൾ കാല്പന്തിന്റെ താളത്തിനൊത്ത് ലോകം ഇളകി മറിയും .മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മര്‍,ലുക്കമോഡ്രിച്ച്,ഏഞ്ചല്‍ ഡി മരിയ,ലൂയിസ് സുവാരാസ്l ,സെര്‍ജിയോ ബുസ്ക്വറ്റ്സ്,തോമസ്മ്യുളര്,ഏഡന്ഹസാര്ഡ്തുടങ്ങിയ ഫുട്ബോള്ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ കളികൂടിയാകുന്ന ഖത്തർ ലോകകപ്പിനായി ഏറ്റുമുട്ടാൻ ഇന്നലെ രാത്രി ബ്രസീൽ ടീമുകൂടി എത്തിയതോടെ 32ടീമുകളും പോരാട്ടത്തിന് സജ്ജരായികഴിഞ്ഞു. . ലോകപ്പിന്റ സജീകരണങ്ങളിൽ വിസ്മയാവഹമായ കുതിപ്പ് നടത്തിയ ഖത്തർ ആദ്യമത്സരത്തിൽ ഇക്വഡോറിനെ കീഴ്പെടുത്തുമെന്ന ദൃഡവിശ്വാസത്തിലാണ് ഖത്തറികളും രാജ്യത്തെ പിന്തുണയ്ക്കുന്ന വിദേശികളും. ഖത്തർ അമീർ ഷെയ്ക്ക് തമീമിന്റെ സാന്നിധ്യത്തിൽ നടക്കുന്ന
ഉത്ഘാടനചടങ്ങിൽലോകരാജ്യങ്ങളിലെ പ്രമുഖരോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുക്കും.
ആരാധകർക്കായി വിപുലമായ സജീകരണങ്ങളും വിസ്മയകരമായ വിനോദപരിപാടികളുമാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളുടെ ആരാധകകൂട്ടം ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ തങ്ങൾ പിന്തുണക്കുന്ന ടീം തന്നെയാകും കപ്പുയർത്തുകയെന്ന ആത്മവിശ്വാസത്തിന്റെ നിറവിലാണ്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലുള്ള ഫാൻസോണുകളിൽ വിവിധ സംസ്ക്കാരങ്ങളുടെ കലാ വിനോദപരിപാടികളാണ് അരങ്ങുണർത്തുന്നത്.കോർണീഷിലുള്ള അൽ ബിദപാർക്കിലാണ് പ്രധാന ഫാൻസോൺ.
രാജ്യത്തെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്ക്സമീപമായി മൂന്ന് ഫാൻ സോണുകളും സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ സാന്നിധ്യവും സാമീപ്യവുമാകുന്ന ഖത്തർ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്നും പ്രവാസികളുടെ ബന്ധുക്കളും സുഹൃത്ത്കളുമായ നിരവധിയാളുകളാണ് ഖത്തറിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.ഉത്ഘാടനവേദിയെ അവിസ്മരണീയമാക്കുന്ന സംഗീത നിശയിലും മലയാളി സാന്നിധ്യമുണ്ട്.
ഫാൻ സോണുകൾക്ക് പുറമെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ വലിയ സ്ക്രീനുകളിലൂടെ എല്ലാവർക്കും തത്സമയം കളികാണാനുള്ള സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളിലും നടക്കുന്ന എല്ലാ കളികളും കാണാൻ കഴിയുമെന്ന സവിശേഷതനിറഞ്ഞ ഖത്തർ ലോകകപ്പിൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്കുള്ള മെട്രോയടക്കമുള്ള പൊതുയാത്രാസംവിധാനങ്ങൾ ഹയ്യകാർഡിലൂടെ പൂർണ്ണമായും സൗജന്യവുമാണ്. രണ്ടു സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ്. മുൻ ലോകകപ്പ് മത്സരങ്ങളിൽ ആയിരത്തിലധികം മൈലുകൾ വിമാനത്തിലിരിക്കേണ്ടിവരുന്ന താരങ്ങൾക്ക് ഖത്തർ ലോകകപ്പ് പുതിയ അനുഭവമാകും.ഇന്ത്യയുംഖത്തറും തമ്മിലുള്ള നയതന്ത്ര -സൗഹൃദബന്ധത്തിന്റെ ഊഷ്മളതയും ദോഹയിൽ നിന്നും ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും വിമാന സർവീസുകളുള്ളതും ഖത്തറിലെവിദേശികളിൽകൂടുതൽ ഇന്ത്യക്കാരുള്ളതും കാണികളിൽ ഇന്ത്യൻ ആധിപത്യവും ഇടംനേടും.
കേരളത്തിൽ നിന്നുള്ള പ്രമുഖ അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ പ്രതിനിധികൾ തത്സമയം വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞവാരം മുതൽ ഖത്തറിൽ എത്തികഴിഞ്ഞു.
ഖത്തർ അമീർ ഷെയ്ക്ക് തമീമിന്റെയും ഫാദർ അമീറിന്റെയും നേതൃപാടവത്തെ ലോകം പ്രശംസിച്ചുകൊണ്ടിരിക്കുന്ന കാൽപന്തിന്റെ ഉത്സവനാളുകൾഅറേബ്യൻ സംസ്ക്കാരത്തെ അടുത്തറിയുവാനുള്ള അവസരംകൂടിയാകും .
ഷഫീക് അറക്കൽ






