കൊച്ചി: സ്കൂള്‍ കലോത്സവത്തിന് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് അധ്യാപകന് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടും സംഭവം മറച്ചുവെച്ച പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഹില്‍ പാലസ് പോലീസ് ആണ് അറസ്റ്റു ചെയ്തത്.
പോക്സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് അധ്യാപകരെ അറസ്റ്റു ചെയ്തത്. പരാതി പിന്‍വലിക്കാന്‍ അധ്യാപകര്‍ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പോലീസ് പറയുന്നു. അധ്യാപകരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
സ്കൂളിലെ ഗസ്റ്റ് അധ്യാപകനായ കിരണിനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഇതോടെ ഒളിവില്‍ പോയ കിരണിനെ നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.
നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. സകൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് പോകവേയാണ് സംഭവം. സ്വകാര്യ ബസ് സമരമായതിനാല്‍ കിരണ്‍ ബൈക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.
കുട്ടി ഈ വിവരം സഹപാഠികളോട് പറയുകയും അധ്യാപകര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

Comments