
ബ്രസ്സല്‍സ്: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ പരാജയത്തില്‍ രാജ്യത്ത് വലിയ പ്രക്ഷോഭം. ഞായറാഴ്ച തലസ്ഥാന നഗരമായ ബ്രസ്സല്‍സില്‍ പലയിടത്തും അക്രമികള്‍ അഴിഞ്ഞാടി. കാറുകള്‍ക്കും ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കും തീയിട്ടു. അക്രമികള്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്ത്തകന് പൊള്ളലേറ്റു.
മൊറോക്കോയുടെ പതാകയുമായി ബ്രസ്സല്‍സ് തെരുവുകളിലിറങ്ങിയ ഫുട്ബോള്‍ പ്രേമികള്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് ജലപീരങ്കികളും കണ്ണീര് വാതകങ്ങളും പ്രയോഗിച്ചു. വൈകിട്ടോടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞു. അക്രമികളില്‍ പലരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് പട്രോളിംഗ് തുടരുകയാണെന്ന് പോലീസ് വക്താവ് ഇല്‍സെ വാന്‍ ഡി കീരെ പറഞ്ഞു.






