
ന്യുഡല്ഹി: 2002ലെ ഗുജറാത്ത് കലാപങ്ങള്ക്കിടയില് തന്നെ ബലാത്സംഗം ചെയ്ത കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ച നടപടി ചോദ്യം ചെയ്ത് ബില്ക്കീസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. ബില്ക്കിസ് ബാനു നേരിട്ടാണ് കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹര്ജിയും റിട്ട് ഹര്ജിയുമാണ് നല്കിയിരിക്കുന്നത്.
കേസില് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. അതിനാല് ഗുജറാത്ത് സര്ക്കാരല്ല, മഹാരാഷ്ട്ര സര്ക്കാരാണ് പ്രതികളുശട മോചനം തീരുമാനിക്കേണ്ടതെന്ന് ഹര്ജിയില് പറയുന്നു. ഹര്ജികള് ഉടന് പരിഗണിക്കണമെന്ന് അഭിഭാഷകര് ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കേസുകളില് ഈ ഹര്ജികളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കേയാണ് ബില്ക്കീസ് ബാനു കോടതിയെ സമീപിക്കുന്നത്. നേരത്തെ, പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സിപിഎം നേതാവ് സുഭാഷിണി അലിയും കോടതിയെ സമീപിച്ചിരുന്നു.
ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യദിനത്തിലാണ് ഗുജറാത്ത് സര്ക്കാര് ഇവരെ മോചിപ്പിച്ചത്. 1992ലെ വിട്ടയക്കല് നയം അനുസരിച്ചായിരുന്നു മോചനം. പ്രതികളെ ചില ഹിന്ദു സംഘടനകള് പൂമാലയിട്ട് സ്വീകരിച്ചതും വീരപരിഷേവം നല്കി ആദരിച്ചതും രാജ്യവ്യാപകമായി വിമര്ശനത്തിന് ഇടയാക്കിയിരുന്നൂ.
ഗുജറാത്ത് സര്ക്കാര് കുറ്റക്കാരെ മോചിപ്പിക്കാന് തീരുമാനിച്ചതിനു പിന്നാലെ അതിനുള്ള നടപടികള് മിന്നല് വേഗത്തില് പൂര്ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില് കേന്ദ്രസര്ക്കാര് മോചനം ഉറപ്പാക്കി.
കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള് 21 വയസ്സായിരുന്നു ബില്ക്കീസ് ബാനുവിന്റെ പ്രായം. അക്രമികള് ബില്ക്കീസിന്റെ കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തുകയും ചെയ്തു. മൂന്നു വയസ്സുള്ള മകളെയും കൊലപ്പെടുത്തിയിരുന്നു.







Comments