
ലിജോജോസ് പെല്ലിശ്ശേരി എന്ന് കേള്‍ക്കുമ്പോഴേ പ്രേക്ഷകര്‍ക്കറിയാം സംഗതി വേറെ ലെവലാണെന്ന്. ലിജോയുടെ സിനിമയില്‍ അഭിനയിക്കാന്‍ സൂപ്പര്‍താരങ്ങള്‍ പോലും മത്സരിക്കുന്ന സമയമാണ്. മമ്മൂട്ടിയെ നായകനാക്കി ലിജോ ചെയ്ത നന്‍പകല്‍ നേരത്ത് മയക്കവുമായി ബന്ധപ്പെട്ട വര്‍ത്തമാനത്തിന്റെ ഹാങ് ഓവര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഇനി ലിജോ ഒന്നിക്കുന്നത് മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരം മോഹന്ലാലുമായിട്ടാണ്. മാലൈക്കോട്ടെ വാലിബന് എന്ന് പേരിട്ടിരിക്കുന്ന സിനിമ വലിയ ആകാംഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ലിജോ കൊണ്ടുവരുന്നത് ഒരു മറാത്തി സുന്ദരി സോണാലി കുല്ക്കര്ണ്ണിയെയാണ്. സിനിമ ഉടന്‍ തുടങ്ങുമെന്നാണ് വിവരം.






