മെക്സിക്കോസിറ്റി: മെക്സിക്കോയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ഒരു വനിത ചുമതലയേറ്റു. നോര്‍മ പിന ഹെര്നാഡെസ് ആണ് ഇന്നലെ ചുമതലയേറ്റത്. സുപ്രീം കേടതിയില്‍ നടന്ന മൂന്ന് റൗണ്ട് വോട്ടിംഗില്‍ നോര്‍മ പിന വിജയിക്കുകയായിരുന്നുവെന്ന് മെക്സിക്കന്‍ ദിനപത്രമായ റിഫോമ റിപ്പോര്‍ട്ട്് ചെയ്യുന്നു.
പൊളിഷ്യ ഫെഡറല്‍ ജുഡീഷ്യറിയില്‍ 34 വര്‍ഷമായി സേവനം ചെയ്യുകയാണ് നോര്‍മ പിന. നാല് പേരാണ് മത്സരരംഗതത്ുണ്ടായിരുന്നത്. മത്സരത്തില്‍ നോര്‍മ പിനയ്ക്ക് ആറ് വോട്ടും മന്ത്രി അല്‍ഫ്രെഡോ ഗുട്ടെറെസ് ഒര്ഓര്ടിസ് മെനയ്്ക് അഞ്ച് വോട്ടും ലഭിച്ചു.
2015ല്‍ അന്നത്തെ പ്രസിഡന്റ് എന്റിക് പെന നെയ്റ്റോ ആണ് നോര്‍മ പിനയെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റ് ചെയ്തത്.






