തിരുവനന്തപുരം: കഴിഞ്ഞമാസം അവസാനിച്ച കേരളത്തിലെ മുസ്ളീംലീഗിന്റെ അംഗത്വ വിതരണത്തില്‍ ഓണ്‍ലൈന്‍ അംഗത്വം നേടിയവരില്‍ നീലച്ചിത്രനടി മിയ ഖലീഫയും. സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും തിരുവനന്തപുരത്ത് നിന്നും ഓണ്‍ലൈന്‍ അംഗത്വം നേടിയവരുടെ പേരുകളിലുണ്ട്. ലീഗിന്റെ അംഗത്വ വിതരണം കേരളത്തില്‍ ഡിസംബര്‍ 31 നാണ് അവസാനിച്ചപ്പോഴാണ് ഇവര്‍ ഉള്‍പ്പെട്ടത്.
നേമത്തെ കളിപ്പാന്‍ കുളം വാര്‍ഡിലാണ് സുപ്രസിദ്ധ താരങ്ങള്‍ അംഗത്വം നേടിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് വീടുവീടാന്തരം കയറിയിറങ്ങി പ്രവര്‍ത്തകരാണ് അംഗത്വവിതരണം നടത്തിയത്. അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനായി പേരും തിരഞ്ഞെടുപ്പ് തിരിച്ചറിയാല്കാര്ഡും അതിലെ നമ്പറും ഫോണ്‍നമ്പറും അപ്ലോഡ് ചെയ്യണം.
വാര്‍ഡ് തിരിച്ച് ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടെ ഐടി കോര്ഡിനേറ്റര്ക്കേ ഇത് തുറന്നു പരിശോധന നടത്താനാകൂ. അതേസമയം പാര്‍ട്ടിയംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തിയതെങ്കിലും കംപ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്ക് ചില കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ സഹായം തേടുകയും ചിലയിടത്ത് സംഭവിച്ചിട്ടുണ്ട്. ഇവിടെ സംഭവിച്ച പിഴവാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്.
സമാനഗതിയിലുള്ള ചില പിഴവുകള്‍ തിരുവനന്തപുരത്ത് മറ്റ് പല ഭാഗങ്ങളിലും ഉണ്ടായിട്ടുള്ളതായിട്ടാണ് വിവരം. തിരുവനന്തപുരത്തെ അംഗത്വവിതരണത്തില് 59,000 പേര് അംഗളായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 24.33 ലക്ഷമാണ് ലീഗിന്റെ ഇപ്പോഴത്തെ അംഗസംഖ്യ. 2.33 ലക്ഷം അംഗങ്ങളുടെ വര്‍ദ്ധന ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളതായിട്ടാണ് പാര്‍ട്ടിവൃത്തങ്ങളുടെ വിലയിരുത്തല്‍. സ്ത്രീ അംഗങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Comments