പട്ന: ബിഹാറില്‍ ജാതി സെന്‍സസ് ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളും ഗുണകരമാണിതെന്നും വികസന പദ്ധതികളില്‍ എല്ലാവര്ക്കും പങ്കാളിത്തം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഷെഹോറില് സമാധാന് യാത്രയുടെ രണ്ടാം ദിനം മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവരെ കണക്കെടുപ്പില്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളായി ആയിരിക്കും കണക്കെടുപ്പ്. ആദ്യഘട്ടം ജനുവരി 21ന് പൂര്‍ത്തിയാകും. സംസ്ഥാനത്തുള്ള വീടുകളുടെ എണ്ണവും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. മാര്‍ച്ചിലാണ് രണ്ടാം ഘട്ടം തുടങ്ങുന്നത്. ജനങ്ങളുടെ ജാതിയും മതവും ഉപജാതിയും പരിശോധിക്കും. സാമ്പത്തിക സ്ഥിതിയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണക്കെടുപ്പ് മേയില്‍ പൂര്‍ത്തിയാകുമെന്നും 500 കോടി രുപയാണ് ഇതിനായി ചെലവ് വരുന്നതെന്നും പൊതുഭരണ വകുപ്പായിരിക്കും ഈ സര്‍വേയുടെ നോഡല്‍ അതോറിറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഞ്ചായത്ത് മുതല്‍ ജില്ലാ തലംവരെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഡാറ്റ ശേഖരിക്കുക. സ്ഥലം, ജാതി, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, തൊഴില്‍, വാര്‍ഷിക വരുമാനം തുടങ്ങിയ പരിഗണിക്കം. അധ്യാപകര്‍, അംഗനവാടി, ജീവിക തൊഴിലാളികള്‍ തുടങ്ങിയവരെ സെന്‍സസ് ജോലിക്ക് നിയോഗിക്കുമെന്ന് പട്ന ജില്ലാ കലക്ടര്‍ ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.






