തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധനവിന് നീക്കം. ശമ്പളം 35% വരെ വര്‍ധിപ്പിക്കാന്‍ വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ അലവന്‍സുകള്‍ക്ക് 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവിനാണ് ശിപാര്‍ശ.
ദൈനംദിന ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. ജൂലൈയില്‍ ജസ്റ്റിസ് രാമചന്ദ്രന് നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്ക്കിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ വലിയ വ്യത്യാസം വരുത്താതെ അലവന്‍സുകളും ആനൂകൂല്യങ്ങളും കൂട്ടാനാണ് ശിപാര്‍ശ.
യാത്ര ചെലവുകള്‍ ഫോണ്‍സൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ദ്ദനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 218 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ദ്ധന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് നിലവില്‍ ശമ്പളം.






