ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികളെ ഇന്നു പുലര്‍ച്ചെ കാത്തിരുന്നത് അതിശൈത്യം. ഈ സീസണിലെ ഏറ്റവും തണുത്തുറഞ്ഞ പ്രഭാതമായിരുന്നു ഇന്നത്തേത്. 1.4 ഡിഗ്രി സെല്ഷ്യനായിരുന്നു താപനില. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഉണ്ടായ ശൈത്യ തംഗമാണ് ഇതിന് കാരണം.
രണ്ടു ദിവസത്തിനുള്ളില്‍ താപനില 9 ഡിഗ്രിയോളമാണ് താഴ്ന്നത്. ശനിയാഴ്ച അത് 4.7 ഡിഗ്രിയായും ഞായറാഴ്ച 10.2 ഡിഗ്രിയായും മാറി. ഈ മാസം എട്ടിന് 1.9 ഡിഗ്രിയായിരുന്നു താപനില.
തണുപ്പും മൂടല്‍മഞ്ഞും പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിന്റെയും രാജസ്ഥാനന്റേയും ചില ഭാഗങ്ങളിലുമാണ് ഏറ്റവും രുക്ഷമായിരിക്കുന്നത്. ഹരിയാനയിലെ ഹിസാറില്‍ കുറഞ്ഞ താപനില 0.8 ഡിഗ്രിയായിരുന്നു. പഞ്ചാബിലെ അമൃത്സറില് ഇത് 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.
തണുപ്പിനെ തുടര്‍ന്ന് ചണ്ഡിഗഢ്, ഉത്തര്‍പ്രദേശിലെ മീററ്റ് എന്നിവിടങ്ങളില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടകള്‍ക്ക് അവധി നല്കി. ശൈത്യ തരംഗം അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.






