
പി ആര് സുനുവില് ആരംഭിച്ച സംസ്ഥാന പോലീസിലെ ശുദ്ധി കലശം തുടരാനാണ് തീരുമാനം. രണ്ടാം പട്ടികയില്‍ പീഡന കേസുള്പ്പെടെയുള്ളവയില് പ്രതികളായ സിഐമാര്‍ വരെയുണ്ട്. നാലു പേരുടെ ലിസ്റ്റാണ് പോലീസ് ആസ്ഥാനത്ത് തയ്യാറാകുന്നത്. ഉടനടി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
സംസ്ഥാന പോലീസ് സേനയെ അടിമുടി ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ആദ്യപടിയായാണ് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയായിരുന്ന പി.ആര്. സുനുവിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത് .സേനയില്‍ കര്‍ശന നടപടി തുടരാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രണ്ട് പീഡന കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ എ.വി.സൈജു. പോക്സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുന്‍ അയിരൂര്‍ എസ്എച്ച്ഒ ജയ സനില്‍ ഉള്‍പ്പെടെ മൂന്ന് സിഐമാരും മാങ്ങാ മോഷണത്തിന് കോട്ടയത്ത് സസ്പെന്‍ഷനിലായ സിവില്‍ പൊലീസ് ഓഫീസറും പരിഗണനയിലുണ്ട്. ഇവര്‍ക്കെതിരായ കേസുകളുടെയും വകുപ്പുതല നടപടികളുടെയും വിവരശേഖരണം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന് ഡിഐജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ കേരള പൊലീസ് ചട്ടത്തിലെ 86 ാം വകുപ്പ് പ്രകാരം സേനയില്‍ തുടരാന അര്‍ഹരല്ല . പി ആര് സുനുവായിരുന്നു ഈ വകുപ്പ് പ്രകാരം സംസ്ഥാന സേനയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തി. ലിസ്റ്റിലുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ശേഷമാവും നടപടി.





