സാന്‍ ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാ കമ്പനിയായ മൈക്രോസോഫ്ടില്‍ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ജിനിയറിംഗ് വിഭാഗത്തിലാണ് പിരിച്ചുവിടലെന്ന് ബ്ലൂംബെര്‍ഗ് ന്യൂസില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വാര്‍ത്ത വെറും കിംവദന്തി മാത്രമാണെന്നും അതില്‍ പ്രതികരണത്തിനില്ലെന്നുമാണ് മൈക്രോസോഫ്ട് വക്താവിനെറ പ്രതികരണം. മുന്‍വര്‍ഷങ്ങളില്‍ നടന്ന പിരിച്ചുവിടലിനേക്കാള്‍ കൂടുതല്‍ ഉണ്ടാവുമെന്ന് കമ്പനിയുടെ ഒരു പ്രതിനിധി പറയുന്നു. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനിയുടെ ഒരു ശതമാനത്തില്‍ താഴെ ജീവനക്കാരെ ആയിരിക്കും പിരിച്ചുവിടുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൈക്രോസോഫ്ട് കഴിഞ്ഞ ജൂലായിലും ഒക്ടോബറിലും ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ആമസോണ്‍.കോം, മെറ്റ ഫ്ളാറ്റ്ഫോം, സെയില്‍സ്ഫോഴ്സ് തുടങ്ങിയവ കഴിഞ്ഞ മാസങ്ങളില്‍ വലിയ പിരിച്ചുവിടല്‍ നടത്തിയിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ സോഫ്ട്വേറിനും സര്‍വീസിനും ഡിമാന്‍ഡ് കുറയുന്നതിനാല്‍ ചെറിയ നടപടിയാണ് േൈക്രാസോഫ്ട് സ്വീകരിക്കുന്നതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.






