കോട്ടയം: പാലാ നഗരസഭ ചെയര്മാന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം.
ജനകീയ കോടതിയില്‍ പരാജയപ്പെട്ടുപോയവരുടെ യുദ്ധങ്ങള്‍ നിഴല്‍ യുദ്ധങ്ങളായി അവസാനിക്കും. താനപ്പോഴും പൊതുരംഗത്തുണ്ടാകും. നിലപാടുകളില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നയാളല്ല താന്‍. പാര്‍ട്ടിയില്‍ ഒരു സ്ഥാനമാനങ്ങളും താന്‍ ആവശ്യപ്പെട്ടിട്ടില്ല. മോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹഭംഗങ്ങളില്ല. പാലായുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് കറുത്ത ദിനമാണെന്നും ബിനു പുളിക്കക്കണ്ടം തുറന്ന കത്തില്‍ പറയുന്നു.
ഇനിയങ്ങോട് കറുത്ത വസ്ത്രമേ ധരിക്കൂവെന്നും കത്തില്‍ പറയുന്നു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. അസഹിഷ്ണുതയുടെ ഇരയാണ് താനെന്നും ബിനു പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ബിനു വ്യക്തമാക്കി.






