
തിരുവനന്തപുരം: ഗുണ്ടാ - മണ്ണുമാഫിയ സംഘങ്ങളുമായുള്ള ബംന്ധത്തെ തുടര്‍ന്ന് മംഗലപുരം സ്റ്റേഷനിലെ 32 ജീവനക്കാരില്‍ 31 പേര്‍ക്കുമെതിരെ നടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ എല്ലാപേരെയും സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷന് പരിധിയില്‍ പോലീസുകാര്‍ക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. എന്നാല്‍ ബോംബെറിഞ്ഞവര്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി നല്കിയതും ഇതേ സ്റ്റേഷനിലെ പോലീസുകാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ സസ്പന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സ്വീപ്പര്‍ ഒഴികെ എല്ലാവരെയും സ്ഥലം മാറ്റികൊണ്ടുള്ള നടപടി ഉണ്ടായത്. ഗ്രേഡ് എസ്.ഐമാരായ ഗോപകുമാര്‍, അനൂപ് കുമാര്‍, ഗ്രേഡ് എ.എസ്.ഐ. ജയന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധികുമാര്‍, കുമാര്‍ എന്നിവരെയാണ് ഗുണ്ടാ മണല്‍ മാഫിയാ സംഘങ്ങളുമായ ബന്ധം സൂക്ഷിച്ചത് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനിറങ്ങിയ പോലീസിനെയും അക്രമികള്‍ ആക്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന് ശ്രീകുമാരന്‍ നായരെയും ആക്രമിക്കുകയും തുടര്‍ന്ന് കിണറ്റിലിടുകയും ചെയ്തു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല . ഒരു പ്രതിയെ പിടിച്ചു നല്‍കിയത് നാട്ടുകാരായിരുന്നു. മറ്റൊരാളെ പിന്നീട് പിടികൂടി.
റൂറല്‍ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ മംഗലപുരം സ്റ്റേഷനിലെ ആരും തന്നെയും യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ പിടിക്കാന്‍ തയ്യാറായില്ല എന്ന് കണ്ടെത്തി. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടല്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷന് പരിധിയിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും മംഗലപുരം സ്റ്റേഷനിലെ എസ്എച്ച്ഒ സ്വീകരിച്ചില്ല.






