
പരുന്തിനെ പേടിച്ച് പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് അടൂര്‍ പെരിങ്ങനാട് ചാല നിവാസികള്‍. പരുന്ത് ശല്യം കാരണം പൊറുതിമുട്ടിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വീടിനു വെളിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്കിപ്പോള്‍. അന്‍പതോളം വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പരുന്തിന്റെ ശല്യം തുടങ്ങിയിട്ട്. ഏഴോളം പരുന്തുകളാണ് ഇവിടെയുള്ളത്. സ്ത്രീകളും, കുട്ടികളുമാണ് പരുന്തിന്റെ ആക്രമണത്തില്‍ ബുദ്ധിമുട്ടുന്നവരിലധികവും.
തൊഴിലുറപ്പ് ജീവനക്കാരും, പാടത്ത് പണിയെടുക്കുന്നവരും, നിരന്തരം പരുന്തിന്റെ ആക്രമണത്തിനിരയാകാറുണ്ട്. വൃദ്ധയായ ലക്ഷ്മിക്കുട്ടിയമ്മയെ മൂന്ന് തവണയാണ് പരുന്ത് ആക്രമിച്ചത്. പറമ്പിലെ തേക്കില്‍ പരുന്തിന്റെ കൂടുകള്‍ രണ്ടെണ്ണമുണ്ട്. ആളുകള്‍ പുറത്തിറങ്ങിയെന്നു മനസ്സിലാക്കിയാല്‍ അപ്പോള്‍ തന്നെ പറന്നുവന്ന് ആക്രമിക്കും. ലക്ഷ്മിക്കുട്ടിയമ്മയുടെ തലയിലും കണ്ണിലുമായി പരുന്തിന്റെ കൊത്തുകൊണ്ട് 13 മുറിവുകളാണുണ്ടായത്. വലിയ ചിറക് വിടര്‍ത്തി തലയ്ക്ക് അടിക്കുമ്പോള്‍ പലക തലയില്‍ വീഴുന്ന അവസ്ഥയാണുണ്ടാവുന്നതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
മീന്‍ വൃത്തിയാക്കാന്‍ വീടിനു പുറത്തു വന്നിരിക്കുമ്പോള്‍ പരുന്ത് വന്ന് നന്നാക്കാന്‍ വെച്ച മീനിനേയും റാഞ്ചിക്കൊണ്ടുപോകും, നന്നാക്കാറിറങ്ങിയവര്ക്കിട്ട് കൊത്തുകയും ചെയ്യും.
പരുന്ത് ശല്യം വനം വകുപ്പ് അധിഃകൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ട നടപടികള്‍ ഇതുവരെ കൈകൊണ്ടിട്ടില്ല. പരുന്തിനെ പിടിച്ചുകൊടുത്താല്‍ അവര്‍ വന്ന് കൊണ്ടുപോകാമെന്നാണ് പറയുന്നത്. അതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രണ്ട് പരുന്തുകളെ അതിസാഹസികമായി പിടിച്ച് വനപാലകരെ ഏല്‍പ്പിച്ചു.
സമീപത്ത് ഏതോ വീട്ടില്‍ വളര്ത്തുിയിരുന്ന പരുന്തുകളാണ് ഇവ, അവരിതിനെ തുറന്ന് വിട്ടതോടെയാണ് പ്രശ്നത്തിനു തുടക്കമിട്ടത്. എത്രയും വേഗം പ്രശിനത്തിനു പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയാകാന്‍ ഇടവരുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.






