
തിരുവനന്തപുരം: വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപം ഭിക്ഷാടനം നടത്തിയെത്തിയ യുവാവ് സ്കുൂള് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു . പളനിയില്‍ പോകാനെന്ന വ്യാജേന വീടുകളില്‍ ഭിക്ഷയാചിച്ചെത്തിയതായിരുന്നു യുവാവ്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതെ പെണ്‍കുട്ടി അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപെടുകയായിരുന്നു. അയല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി അവരോട് കാര്യം പറയുകയും തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമി ഓടി രക്ഷപെടുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങരള് ലഭിക്കുന്നവര്‍ വഞ്ചിയൂര്‍ പോലിസിനെ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്.
പഴനിയില്‍ പോകാനുള്ള കാണിക്ക വേണമെന്നാവശ്യപെട്ടായിരുന്നു അക്രമി വീട്ടില്‍ എത്തിയത്. പെരുമാറ്റത്തില്‍ പന്തികേട് തോന്നന്നിയപ്പോള് പെണ്‍കുട്ടി പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നെറ്റിയില്‍ ഭസ്മം ഇട്ടു നല്‍കാമെന്ന വ്യാജേന മുന്നോട്ട് വന്ന ശേഷം പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്നു പിടിക്കുകയായിരുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി രക്ഷപെടുകയായിരുന്നു.
തലസ്ഥാനത്ത് പട്ടാപ്പകൽ നടന്ന ആക്രമണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. രക്ഷിതാക്കള്‍ ജോലിക്കു പോയിരുന്നതിനാലും, പരീക്ഷയായതിനാലും കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇക്കാര്യം അറിയാവുന്ന വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.






