
തിരുവനന്തപുര: കേരള സാങ്കേതിക സര്‍വകലാശാലയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ ഇന്നും തടസ്സപ്പെട്ടു. എസ്.എഫ്.ഐയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒന്‍പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളിലടക്കം 16 കോളേജുകളിലെ പരീക്ഷയാണ് തടസപ്പെട്ടത്.
പല കോളജുകളിലും പോലീസ് സംരക്ഷണത്തിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തെത്തുടര്‍ന്ന് ഇന്നലെ അഞ്ച് കോളജുകളില്‍ തടസ്സപ്പെട്ടിരുന്നു. എന്‍ജിനിയറിങ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി വലിയ വിവാദം നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ് വെയര്‍ വഴിയാണ് പരീക്ഷ നടത്തുന്നത്. ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ പാടില്ലെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ജനുവരിയില്‍ നടക്കുമെന്ന് കരുതിയ പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്താന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം.






