ന്യുഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ പേരില്ലാത്ത 21 ദീപുകള്‍ക്ക് പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാക്രം ദിവസ് ആചരണത്തോട് അനുബന്ധിച്ച് പരം വീര്‍ ചക്ര അവാര്‍ഡ് ദാന ചടങ്ങിലാണ് പേരിടല്‍. ദ്വീപില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു.
റോസ് ഐലന്റ് എന്ന് നേരത്തെ അറിപ്പെട്ടിരുന്ന ദ്വീപിന് മോദി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന നാമകരണം നടത്തി. ആദ്യ പരംവീര്‍ ചക്ര വാര്‍ഡ് ജേതാവ് മേജര്‍ സോംനാഥ് ശര്‍മ്മയുടെ പേരാണ് പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് നല്‍കിയത്. 1947 നവംബര്‍ മൂന്നിന് ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം പാകിസ്താന് നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ അദ്ദേഹം വീരമൃത്യൂ വരിച്ചത്.
Major Somnath Sharma; Subedar and Hony Captain (then Lance Naik) Karam Singh, MM; 2nd Lt. Rama Raghoba Rane; Nayak Jadunath Singh; Company Havildar Major Piru Singh; Capt GS Salaria; Lieutenant Colonel (then Major) Dhan Singh Thapa; Subedar Joginder Singh; Major Shaitan Singh; CQMH. Abdul Hamid; Lt Col Ardeshir Burzorji Tarapore; Lance Naik Albert Ekka; Major Hoshiar Singh; 2nd Lt. Arun Khetrapal; Flying Officer Nirmaljit Singh Sekhon; Major Ramaswamy Parameswaran; Naib Subedar Bana Singh; Captain Vikram Batra; Lt Manoj Kumar Pandey; Subedar Major (then Rifleman) Sanjay Kumar; and Subedar Major Retd (Hony Captain) Grenadier Yogendra Singh Yadav എന്നിവയാണ് ദ്വീപുകള്‍ക്ക് നല്കിയ പേരുകള്‍.
നേതാജ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് പരാക്രം ദിവസമായി 2021 മുതലാണ് രാജ്യത്ത് ആചരിക്കുന്നത്.






