കലാഭവന്‍ മണിയെ അപമാനിച്ചു; കമലിന്റെ രാജി ആവശ്യപ്പെട്ട് ചലച്ചിത്രമേളയില്‍ വന്‍ പ്രതിഷേധം
കലാഭവന്‍ മണിയെ അപമാനിച്ചു; കമലിന്റെ രാജി ആവശ്യപ്പെട്ട് ചലച്ചിത്രമേളയില്‍ വന്‍ പ്രതിഷേധം
Authored by Web Desk | Last updated: 14 Dec 2016, 3:24 PM | 1 min read
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനെതിരെ ചലച്ചിത്ര മേളയില്‍ വന്‍ പ്രതിഷേധം. കമല്‍ വര്‍ഗ്ഗീയവാദിയാണെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എഐടിയുസിയും മാക്ട ഫെഡറേഷനും കൈരളി തീയറ്ററിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കുകയും അക്കാദമി അംഗമായ സിബി മലയില്‍ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. വാസന്തിയും ലക്ഷ്മിയും കഴിഞ്ഞാല്‍ കരുമാടിക്കുട്ടനായിരുന്നു മണിയുടെ ശ്രദ്ധേയചിത്രം. എന്നാല്‍, കമലിന്റെ സ്വജനപക്ഷപാതമാണ് മേളയില്‍ നിന്നും കലാഭവന്‍ മണിയുടെ നല്ല ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം.
ഒരേസമയം ഫെഫ്ക പ്രസിഡന്റ് സ്ഥാനവും അക്കാദമി ചെയര്മാന് സ്ഥാനവും വഹിക്കുന്ന കമല്‍ ഒരു സ്ഥാനം രാജിവയ്ക്കണമെന്നും മാക്ട ആവശ്യപ്പെട്ടു. ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കണമെന്ന വകുപ്പ് മന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് കമലിന്റെ നിലപാട്.