
ന്യൂഡല്‍ഹി : പരോളിലിറങ്ങിയ പ്രതി വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബലാത്സംഗത്തിനും, കൊലപതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മിത് റാം റഹീമാണ് ശനിയാഴ്ച ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത് .
കൂറ്റന്‍ കേക്കുമായി ഗുര്‍മീത് നടത്തിയ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ആഘോഷം നടത്താന്‍ അവസരം ലഭിച്ചതെന്ന് ഗുര്‍മിത് പറയുന്നത് കേള്‍ക്കാം .അഞ്ച് കേക്ക് എങ്കിലും മുറിക്കണം ഇത് ആദ്യത്തെതാണ് എന്ന് കൂടി ഗുര്‍മിത് പറയുന്നു.
1948 ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ച സൗദയുടെ തലവനാണ് 56 കാരനായ ഗുര്‍മിത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20വര്‍ഷം കഠിന തടവിന് ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. മൂന്ന് മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഗുര്‍മീതിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലെ കാലയാളവില്‍ ഇയാള്‍ യുപിയിലെ ബാര്ണവ ആശ്രമത്തില്‍ നിരവധി ഓണലൈന് സത്സംഗങ്ങള്‍ നടത്തിയിരുന്നു .ഇതില്‍ ഹരിയാനയിലെ ബി.ജെ.പി നേതക്കാളും പങ്കെടുത്തിരുന്നുവെന്നാണ് വിവരം .






