
ഇന്ത്യയിലെ എറ്റവും മികച്ച ജില്ലാ കളക്ടര്‍ക്കു നല്കുന്ന 'Excellence in good governance' പുരസ്കാരത്തിന് പത്തനംതിട്ട കളക്ടര്‍ ദിവ്യാ.എസ്.അയ്യര്‍ അര്‍ഹയായി. പുരസ്കാര തുകയായ 'ഒരു ലക്ഷം' രൂപ ദിവ്യ നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ദിവ്യ അദ്ദേഹത്തെ സന്ദര്‍ശിച്ച് പുരസ്കാര തുക കൈമാറുകയായിരുന്നു. മകന് മേഘമല്‍ഹാറും, മാതാപിതാക്കളും ദിവ്യയ്ക്കൊപ്പമെത്തിയിരുന്നു.
ദേശീയ തലത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് ഏര്‍പ്പെടുത്തിയ പുരസ്കാരം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷായാണ് വിതരണം ചെയ്തത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായുള്ള വിദഗ്ധ ജൂറി രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ നിന്നുള്ള 404 ജില്ലാ കളക്ടര്‍മാരുടെ വ്യത്യസ്ത മേഖലകള്‍ പരിഗണിച്ചുകൊണ്ട് അതില്‍നിന്നും പുരസ്കാരത്തിനര്‍ഹരായ 18 കളക്ടര്‍മാരെ തിരഞ്ഞെടുത്തത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ക്കാണ് സ്പെഷ്യല്‍ ജൂറി പുരസ്കാരം. തിരുവനന്തപുരം സ്വദേശിയാണ് ദിവ്യ. സബ്കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. മഹാത്മഗാന്ധി ദേശീയ ആയുഷ് മിഷന് എന്നിവയുടെ മിഷന് ഡയക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് പത്തനംതിട്ട കളക്ടറായി നിയമിതയായത്. പത്തനംതിട്ടയുടെ 36-ാ മത് കളക്ടറാണ് ദിവ്യ.എസ്.അയ്യര്‍. എഴുത്തുകാരിയും നല്ലൊരു കലാകാരിയും കൂടിയാണ് ദിവ്യ. അരുവിക്കര മുന്‍ എം.എല്‍.എ എസ്സ്.ശബീരീനാഥന്റെ ഭാര്യയാണ് ദിവ്യ .






