കാമുകിയുടെ മുന്നില്‍ ആളാകുന്നതിനായി ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച 19 കാരന് അറസ്റ്റിലായി. മഹാരാഷ്ടയിലെ കല്ല്യാണ്‍ നഗറിലാണ് സംഭവം നടന്നത്. 13 വിലയേറിയ ബൈക്കുകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.
അറസ്റ്റിലായത് ശുഭം ഭാസ്കര്‍ എന്ന ആളാണെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന് ഗുഞ്ചാല്‍ പറഞ്ഞു. കാമുകിയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇയാള്‍ വിലയേറിയ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ശുഭത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെ ലാത്തൂര്‍, സോലാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നഷ്ടമായ 13 ബൈക്കുകള്‍ കണ്ടെത്തി. കേസില്‍ അന്വേഷണം പുരഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.






