വിവാഹ സല്കാരത്തിനിടയില് നവവധുവിന്റെ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയിലായി. ശ്രീകണ്ഠപുരത്താണ് സംഭവം നടന്നത്. ആന്തൂര്‍ തളിയില്‍ സ്വദേശിയായ പ്രവീണ്‍ (32) നെയാണ് അറസ്റ്റ് ചെയ്തത്.
വളക്കൈ അടിച്ചാക്കമലയില് കഴിഞ്ഞയാഴ്ച്ച നടന്ന വിവാഹ സല്കാരത്തിന്റെ ഇടയില്‍ നവവധുവിന്റെ 17000 രൂപ വിലയുളള ഫോണ്‍ മോഷ്ടിക്കപ്പെടുകയായിരുന്നു. സൈബര്‍സെല്ലില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സി. ഐ. ഇ പി സുരേശന് , എസ് ഐ പി സി വില്ലി എന്നിവര്‍ ചോര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി തളിപ്പറമ്പില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ വിറ്റ ഫോണാണ് പൊലീസ് കണ്ടെടുത്തത്.






