തിരുവനന്തപുരം: കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്ന് നാട്ടുകാരെ ഉപദേശിച്ചു കേരളാപോലീസ്. ഓടിക്കൊണ്ടിരിക്കുന്ന ചരക്കുലോറിയുടെ സ്റ്റീയറിംഗ് തോര്ത്തിന് കെട്ടിവെച്ച ശേഷം ഡ്രൈവര്‍ പിന്നിലുള്ള സീറ്റില്‍ കിടക്കുന്നതിന്റെ ദൃശ്യം വൈറലായതിന് പിന്നാലെയാണ് പോലീസിന്റെ ഉപദേശം. സമൂഹമാദ്ധ്യമങ്ങളില്‍ കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് കരുതരുതെന്നാണ് പോലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ വീഡിയോയുടെ യാഥാര്‍ത്ഥ്യം പോലീസും പുറത്തുവിട്ടു. ചരക്കുലോറികൾ ട്രെയിനില്‍ കൊണ്ടുപോകുന്ന റോ–റോ സർവീസാണ് ഇതെന്ന് പോലീസ് പറയുന്നു. റോ റോ സര്‍വീസില്‍ ഉൾപ്പെട്ട ലോറി ട്രെയിനില്‍ കൊണ്ടുപോകുന്നതിന്റെ വിഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. വീഡിയോ വൈറലായി ഡ്രൈവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് നാട്ടുകാരെ ട്രോളി പോലീസും രംഗത്ത് വന്നിരിക്കുന്നത്.
ഇതോടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നായി കമന്റുകള്‍. കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരിക്കുന്ന ചരക്കുലോറിയുടെ സ്റ്റിയറിംഗ് തോർത്ത് കൊണ്ടു കെട്ടിവച്ചിട്ട് ഡ്രൈവർ പിന്നിലുള്ള സീറ്റിൽ കിടന്നു ചിരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാൾ പറയുകയും ചെയ്യുന്നുണ്ട്.
വീഡിയോ വന്‍ വിവാദം ഉയര്‍ത്തി വൈറലായി മാറിയിരുന്നു. ആള്‍ക്കാരുടെ പ്രതികരണവും കൂടിയതോടെയാണ് ഒടുവില്‍ വീഡിയോയുടെ യഥാര്‍ത്ഥ കഥ തപ്പിയെടുത്ത് പോലീസ് പുതിയ വിശദീകരണവുമായി എത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Comments