
എയ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്നതും, വിളമ്പുന്നതും നിരോധിച്ചതായി ബ്യഹത് ബെംഗളൂരൂ മഹാനഗര പാലികേ (ബി.ബി.എം.പി) അറിയിച്ചു.
ഈ പ്രദേശത്തെ നോണ്‍ വെജിറ്റേറിയന്‍ വിളമ്പുന്ന ഹോട്ടലുകള്‍, ഇറച്ചി സ്റ്റാളുകള്‍, റെസ്റ്റോറന്റുകള്‍, ഇവ ജനുവരി 30 മുതല്‍ ഫെബ്രുവരി 20 വരെ അടച്ചിടണമെന്നാണ് ബി.ബി.എം.പി ഉത്തരവിട്ടിരിക്കുന്നത്. എയ്റോ ഇന്ത്യ ഷോ നടക്കുന്നത് ഫെബ്രുവരി 13 മുതല്‍ 17 വരെയാണ്.
പത്ത് കിലോമീറ്റര്‍ പരിധിയിലുളള എല്ലാ മീന്‍/മാംസം കടകളും, മാംസാഹാരം വിളമ്പുന്ന ഹോട്ടലുകളും അടച്ചു പൂട്ടുമെന്നത് ജനങ്ങളെയും, സ്ഥാപനങ്ങളെയും അറിയിച്ചതായി ബി.ബി.എം.പി വ്യത്തങ്ങള്‍ അറിയിച്ചു.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പക്ഷികളെ ആകര്‍ഷിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടെതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കൂടാതെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും ഇവര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 1966 മുതല്‍ 13 എഡിഷന് എയ്റോ ഇന്ത്യ എക്സ്പോ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ 633 ഇന്ത്യക്കാരും, 98 വിദേശികളുമടക്കം ആകെ 731 അംഗങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






