
അഗര്ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയവുമായി കോണ്ഗ്രസും ബിജെപിയും. ഫെബ്രുവരി 16നാണ് ഇവിടെ വോട്ടെടുപ്പ്. കോണ്ഗ്രസ് 17 സീറ്റുകളില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ പരസ്പരം പോരാടിയ സിപിഎമ്മിനൊപ്പം ചേര്ന്നാണ് ഇക്കുറി സ്ഥാനാര്ത്ഥി നിര്ണയം.
സംസ്ഥാനത്തെ 60 മണ്ഡലങ്ങളില് 13 സീറ്റുകളാണ് സിപിഎം കോണ്ഗ്രസിന് നല്കിയത്. എന്നാല് നാല് മണ്ഡലങ്ങളില് കൂടി മകാണ്ഗ്രസ് അവകാശം ഉന്നയിച്ചു. തര്ക്കം വന്ന നാല് മണ്ഡലങ്ങളില് ഇരു കക്ഷികളും സ്ഥാനാര്ത്ഥികളെ നിര്ത്തിയിട്ടുണ്ട്. ബര്ജാല, മജ്ലിസ്പുര്, ബഥര്ഘട്ട്, ആര്.കെ പുര് എന്നിവിടങ്ങളിലാണ് സൗഹൃദ മത്സരം.
മുഖ്യമന്ത്രി ഡോ.മണിക് സാഹയ്ക്കെതിരെ ടൗണ് ബര്ദോവാലി മണ്ഡലത്തില് ബിജെപി വിട്ട മൂന് എംഎല്എ കൂടിയായ കോണ്ഗ്രസ് നേതാവ് ആശിഷ് കുമാര് സാഹ മത്സരിക്കും. മുന് ബിജെപി മന്ത്രിയായും നിലവില് കോണ്ഗ്രസ എംഎല്എയുമായ സുദീപ് റോയ്ബര്മാന് അഗര്ത്തലയില് വീണ്ടും മതസ്രിക്കും. ഇവിടെ ബിജെപി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബഹര്ഘട്ടില് ഒരു കുടുംബത്തിലെ അംഗങ്ങളാണ് മൂന്നു കക്ഷികളിലും മത്സരിക്കുന്നത്. ബിജെപിക്കു വേണ്ടി മീണ സര്ക്കാരും േകാണ്ഗ്രസിനു വേണ്ടി ജേഷ്ഠ സഹോദരന് രാജ് കുമാര് സര്ക്കാരും ഫോര്വേര്ഡ് ബ്ലോക്കിനു വേണ്ടി ഇവരുടെ അനന്തവന് പാര്ത്ഥ പ്രതിം സര്ക്കാരും മത്സരിക്കും. മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന ദിലീപ് സര്ക്കാരിന്റെ കുടുംബമാണിത്. പിന്നീട് ബിജെപിയില് ചേര്ന്ന് എംഎല്എ ആയ ഇദ്ദേഹം മൂന്നു വര്ഷം മുന്പാണ് അസുഖത്തെ തുടര്ന്ന് മരണമടഞ്ഞത്.
അതിനിടെ, സ്ഥാനാര്ത്ഥി നിര്ണയത്തെ ചൊല്ലി കോണ്ഗ്രസിലും ബിജെപിയിലും പൊട്ടിത്തെറി. ധര്മ നഗര്, ബാഗ്ബാസ എന്നിവിടങ്ങളില് പ്രവര്ത്തകര് സ്വന്തം പാര്ട്ടി ഓഫീസുകള് അടിച്ചുതകര്ത്തു.







Comments