
ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്ഡന് ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നറിയപ്പെടും. ജനുവരി 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി അമൃത് ഉദ്യാൻ തുറന്നുകൊടുക്കും.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ബന്ധിപ്പിച്ചാണ് ‘അമൃത് ഉദ്യാൻ’ എന്നായി പേര് തിരുത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഭരണസിരാകേന്ദ്രങ്ങളുടെ നിർമാണ വേളയിലാണ് ഈ ഉദ്യാനവും പണികഴിപ്പിച്ചത്.
ഷാജഹാൻ നിർമിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്ന പേരുനൽകിയത്. സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും ഓര്‍മ്മകളെ ഒഴിവാക്കാനാണ് പേരുമാറ്റുന്നത്.






