
രണ്ടുവര്‍ഷം മുമ്പാണ് നാഗാലാന്റിലെ ടുന്സാംഗ് ജില്ലയിലെ ഒരു ഉള്‍നാടന്‍ കര്ഷന് തന്റെ കൃഷിയിടത്ത് മാവ് നട്ടത്. ഇത് ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗത്തും മാമ്പഴം നല്കിക്കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തില്‍ മാവ് വളര്‍ന്നു നില്‍ക്കുകയാണ്.
ഇദ്ദേഹത്തിന്റെ വിജയം ജില്ലയിലെ ആള്‍ക്കാരിലേക്ക് പടരുകയും ഇവിടുത്തെ അനേകം കര്‍ഷകര്‍ ഈ പാതയിലേക്ക് വരികയും ചെയ്തിരിക്കുകയാണ്. ഇവിടുത്തെ ഭൂമി ഇപ്പോള്‍ കര്‍ഷകര്‍ കാര്‍ഷിക പരീക്ഷണത്തിന് മാത്രമായി മാറ്റിയിട്ടിരിക്കുകയാണ്. കൃഷി ചെയ്യാന്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലെത്തിയ 41 കാരന് സേത്രിചെം സംഗ്താമായിരുന്നു പുതിയ കര്ഷകന്. അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇയാള്‍ തുടങ്ങിയ ബെറ്റര്‍ ലൈഫ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതാണ് ഭൂമി. 2009 മുതല്‍ ഇദ്ദേഹം ബിഎല്‍എഫ് പരീക്ഷിച്ച പുതിയ കൃഷിരീതി ഇവിടെയും അടുത്ത ഗ്രാമത്തിലും അനേകം കര്‍ഷകര്‍ക്ക് തുണയായി മാറിയിരിക്കുകയാണ്.
വികസനം ഏറ്റവും കുറവുള്ള കിഴക്കന്‍ നാഗാലാന്റിലെ 20 ലക്ഷം ആള്‍ക്കാരിലെ 73 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. വേണ്ടരീതിയിലുള്ള റോഡുകളോ ആശുപത്രിയോ ഗതാഗത സൗകര്യമോ ഇല്ലാത്ത ആറ് ജില്ലകളാണ് ഇവിടെ അവികസിതമായി ഇപ്പോഴും കിടക്കുന്നത്. കിഴക്കന്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്ഗനൈസേഷന് (ഇഎന്‍പിഒ) പ്രത്യേക സംസ്ഥാനത്തിനായി വാദിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. നാഗാലാന്റിലെ വാണിജ്യ ഹബ്ബായ ദിമാപൂരില്‍ നിന്നും 10 മണിക്കൂര്‍ പോകണം ടുന്സാംഗ് ജില്ലയിലെ അംഗാംഗ്ബ ഗ്രാമത്തില്‍ എത്താന്‍. ദുര്‍ഘടം പിടിച്ച യാത്രകളും കല്ലും മണ്ണും നിറഞ്ഞ വഴികളുമുള്ള ഈ പ്രദേശങ്ങളിലെ കിലോമീറ്ററോളം പ്രദേശങ്ങള്‍ മാപ്പുകളില്‍ പോലും ഇല്ല.
ന്യൂയോര്‍ക്കില്‍ ഗ്ളോബല്‍ യൂത്ത് അഡൈ്വസറി പാനലില്‍ അംഗമായിരുന്നു സംഗ്താം 2009 ലാണ് കുടുംബത്തോടൊപ്പം തന്റെ പരമ്പരാഗത ഗ്രാമത്തില്‍ എത്തിയത്. ഭാര്യയും മക്കളുമായി ഇവിടെയെത്തിയ അദ്ദേഹം നാട്ടുകാരുമായി മികച്ച ബന്ധമുണ്ടാക്കി. കര്‍ഷകരെ സംഘടിപ്പിച്ചു.
തന്റെ ഒന്നരയേക്കര്‍ ഭൂമിയില്‍ ആദ്യം മികച്ച രീതിയില്‍ കൃഷിയിറക്കി. ഒരു വര്‍ഷം കൊണ്ടു വളര്‍ന്നു കയറുന്ന കിവി 3.4 ലക്ഷം രൂപ ചെലവിട്ടാണ് ചെയ്തത്. ഒരു ലക്ഷത്തിന് ഏലക്കായ എന്നിവയെല്ലാം നട്ടു. ഇപ്പോള്‍ ഈ കൃഷിയില്‍ നിന്നും മാത്രം വര്‍ഷം 40,000 മുതല്‍ 50,000 വരെ സമ്പാദിക്കുന്നു. 2012 ആയപ്പോഴേയ്ക്കും ബിഎല്‍എഫ് ഗ്രാമത്തില്‍ 16 കര്‍ഷക നേതാക്കളെ ഉണ്ടാക്കി. ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കൃഷിരീതികളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധരുടെ അരികിലേക്ക് ഇവരെ സംഘടന അയച്ചു.
കര്‍ഷകര്‍ക്ക് പതിയെ ലാഭം വന്നു തുടങ്ങി. കൂലിപ്പണിയ്ക്ക് 250-300 രൂപ ദിവസക്കൂലിയുള്ള സംസ്ഥാനത്ത് വിദഗ്ദ്ധരായ കര്‍ഷകര്‍ക്ക് ദിവസക്കൂലി 1000 രൂപ നല്‍കണം. മാങ്ങയും ആപ്പിളും ഞായലും ഉള്‍പ്പെടെയുള്ള വിവിധ പഴകൃഷിയിലൂടെ മാത്രം സാംഗ്താം വര്‍ഷം സമ്പാദിക്കുന്നത് 7-8 ലക്ഷം രൂപയാണ്. രാസവളം തൊടാതെ പൂര്‍ണ്ണമായും ജൈവകൃഷിയാണ്. അതേസമയം ഒരു തരത്തിലുമുള്ള വികസനം എത്താത്ത ഏരിയയാണ് നാഗാലാന്റിന്റെ കിഴക്കന്‍ ഭാഗങ്ങള്‍. 75 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആറ് ജില്ലകളില്‍ മാത്രം 25 ഡോക്ടര്‍മാരുമുള്ള കിഴക്കന്‍ നാഗാലാന്റില്‍ പക്ഷേ ഒരു ആശുപത്രി പോലുമില്ല.






