
ന്യൂഡല്‍ഹി; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം പരിശോധിക്കുകയാണെന്നും ഗ്രൂപ്പ് മാനേജുമെന്റുമായി ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ( എല്‍ഐസി) വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ഓഹരികളില്‍ എല്‍ഐസിക്ക് വന്‍ നിക്ഷേപമുള്ളതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
കഴിഞ്ഞായാഴ്ച പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഏഷ്യയിലെ ഏറ്റവും ധനിക കമ്പനിയായ അധാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ വന്‍ നഷ്ടമുണ്ടായത്.സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്ന് യഥാര്‍ത്ഥ സ്ഥിതി എന്തെന്ന് വ്യക്തമല്ല. എന്നാല്‍ അദാനിയുടെ വലിയ നിക്ഷേപകര്‍ എന്ന നിലയ്ക്ക് എല്‍ഐസിക്ക് അദാനിയോട് പ്രസക്ത ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഉണ്ട്.
ഏകദേശം 36,474 കോടിരൂപയുടെ നിക്ഷേപമാണ് അദാനിയുടെ കമ്പനികളില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉള്ളത്. 413 പേജുകളുള്ള അദാനി ഗ്രൂപ്പ് നല്കിയ മറുപടി പഠിക്കുകയാണെന്നും തൃപ്തികരമല്ലെന്നു തോന്നിയാല്‍ വിശദീകരണം തേടുമെന്നും എല്‍ഐസി വ്യക്തമാക്കി.






