
പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പോലീസ് ആസ്ഥാനത്തിനകത്തെ പള്ളിയില്‍ പ്രാര്‍ത്ഥനാ സമയത്ത് ഉണ്ടായ ചവവേര് സ്പോടത്തില് മരണം 93 ആയി. പള്ളിയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 221 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ ചാവേറാക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളുടെ തല ലഭിച്ചതായി പോലീസ് അറിയിച്ചു.
സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചാണ് ആക്രമി പള്ളികകത്ത് കടന്നതെന്ന് പെഷവാര്‍ കാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍ മുഹമ്മദ്ദ് അയ്ജാസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് . തിരച്ചില്‍ പൂര്‍ണ്ണമായാല്‍ മാത്രമേ കൊല്ലപെട്ടവരുടെ കൃത്യമായ കണക്ക് പറയാനാകുമെന്നും പറയപ്പെടുന്നു . സ്പാടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട് . സൈനിക പോലീസ് ഉദ്യോഗസ്ഥനടക്കം പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് മുന്നുരയിലിരുന്ന ചാവേര്‍ പൊട്ടിതെറിച്ചത്.






