
തിരുവനന്തപുരം എം.പി യും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് വിയന്നയില്‍ സ്വീകരണം നല്കി. വിയന്നയിലെ പ്രോസി ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു ശനിയാഴ്ച പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ നടന്നത്.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനായ ഡോ. പ്രിന്‍സ് പളളിക്കുന്നേല്‍ തരൂരിനെ പൊന്നാട അണിയിക്കുകയും, സംഘടനയുടെ പ്രസിഡന്റ് ജേക്കബ് അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിക്കുകയും ചെയ്തു. വിയന്നയിലെ മലയാളികളോടൊപ്പം, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖരും, വിദ്യാര്തഥികളും, സംഘടനാ പ്രതിനിധികളും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഇന്ത്യാക്കാരും തരൂരിന് സ്വീകരണമേകാന്‍ ഒപ്പമുണ്ടായിരുന്നു.
സംവാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും, സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും, രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് തരൂര്‍ വിവിധ ഭാഷകളിലാണ് ആധികാരികമായി മറുപടി നല്‍കിയത്. ഇത് സദസ്സില്‍ നിറഞ്ഞ കൈയ്യടികള്‍ ഉയര്‍ത്തി.
കെ.എം.സി യ്ക്കു വേണ്ടി ഡോക്ടര്‍ മുഹമ്മദലി കൂണാരിയും , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനു വേണ്ടി സിറോഷ് ജോര്‍ജ്ജും നേതൃത്വം നല്കി തരൂരിനെ ആദരിച്ചു. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്.






