ആണ് സുഹൃത്തിനൊപ്പമെത്തിയ യുവതിയെ പൊലീസ് ചമഞ്ഞ് ഭീക്ഷണിപ്പെടുത്തിയ ഹോംഗാര്‍ഡ് അറസ്റ്റില്‍ . ബെംഗളൂരുവിലെ കുന്ദലഹള്ളി തടാകക്കരയിലാണ് സംഭവം. ബെംഗളൂര് നഗരസഭ തടാകത്തില്‍ പെട്രോളിംഗ് നടത്താനായി നിയമിച്ച മഞ്ജുനാഥ് റെഡ്ഡിയാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം തടാകക്കരയിലെത്തിയതായിരുന്നു അര്‍ഷ ലത്തീഫ്. ഇരുവരുടെയും അടുത്ത് പൊലീസ് ചമഞ്ഞെത്തിയ മഞ്ജു നാഥ് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവിടെ ഇരിക്കുന്നതിനായി അനുമതിയില്ലായെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 1000 രൂപ നല്കുകയാണെങ്കില് പോകാന്‍ അനുവദിക്കാമെന്നും മഞ്ജു നാഥ് പറഞ്ഞിരുന്നു.
ഓണ്‍ലൈനായി മഞ്ജുനാഥിന് പണം അയ്ച്ചു നല്‍കിയതിന് ശേഷം അയാളുടെ പെരുമാറ്റത്തിനെതിരേ അര്‍ഷ ട്വിറ്ററില്‍ കുറിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. മഞ്ജു നാഥിന്റെ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ചേര്‍ത്ത് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയെ ടാക് ചെയ്താണ് അര്‍ഷ ട്വിറ്റ് ചെയ്തത്. രണ്ടുപേര്‍ തടാകക്കരയില്‍ ഇരുന്നതിന് പണം ഇടാക്കാനായി പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് അര്‍ഷ ട്വിറ്റില്‍ ചോദിച്ചിരുന്നു.






