
കൊല്ലം: സൈനികനേയും സഹോദരനേയും സ്റ്റേഷനിലിട്ട് പോലീസുകാര്‍ തല്ലിയ കേസില്‍ സിബിഐ അന്വേഷണം വരുന്നു. വിവാദമുണ്ടാക്കിയ കിളികൊല്ലൂര്‍ പോലീസിനെതിരേ സിബിഐ അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പോലീസിനെതിരായ പരാതി ആയതിനാല്‍ സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ വർഷം നവംബർ 25 ന് നടന്ന സംഭവത്തില്‍ ലഹരിമരുന്നു കേസിലെ പ്രതിയെ ജാമ്യത്തില്‍ എടുക്കാന്‍ വന്ന സൈനികനും സഹോദരനും ചേര്‍ന്ന് പോലീസിനെ തല്ലിയെന്ന് രീതിയിലുള്ള കള്ളക്കേസായിരുന്നു പോലീസ് ചമച്ചത്. എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ സൈനികനെയും സഹോദരനെയും പൊലീസുകാർ ഓരോരുത്തരായി ആക്രമിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്യുകയായിരുന്നു. മര്‍ദ്ദനം പ്രതിരോധിക്കുന്നതിനിടയിലാണ് എഎസ്ഐ യ്ക്ക് പരിക്കേറ്റതെന്ന വിവരം പുറത്തുവന്നിരുന്നു.
കിളികൊല്ലൂർ പൊലീസ് ചമച്ച കള്ളക്കേസില്‍ സൈനികനും സഹോദരനും എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്നതായിരുന്നു എന്നാണ്. തുടര്‍ന്ന് സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ടു. പിന്നീട് സ്റ്റൂൾ കൊണ്ട് തലയ്ക്ക് പ്രഹരിച്ചു എന്നുമായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മിലിട്ടറി ഇന്റലിജൻസ് ഇവിടെയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
എംഡിഎഎ കേസിലെ ആളെ ജാമ്യത്തിലിറക്കാൻ പോലീസുകാര്‍ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നും കണ്ടെത്തി. സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാന്‍ പോലീസ് സൈനികന്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
കിളികൊല്ലൂർ സി.ഐ, എസ്.ഐ എന്നിവരടക്കം നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് തേടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്.






