
തിരുവനന്തപുരം : പാറശ്ശല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മവാന് നിര്‍മല്‍ കുമാരന് നായര്‍ക്ക് ജാമ്യം . തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഉപധികളോടെ ജാമ്യം അനുവദിച്ചത്.
പാറശ്ശല സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത് എന്നതടക്കമുളള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് നിര്‍മ്മലന്‍ , ഒന്നാം പ്രതി ഗ്രീഷ്മയും, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മയുമാണ്. ഷരോണിനെ ഒഴിവക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തെളിവ് നശിപ്പിച്ചത് അമ്മ സിന്ധുവും, അമ്മാവന് നിര്‍മ്മല്‍ കുമാരന് നായരുമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് 14-ാം തീയതിയാണ് ഷാരോണിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ചികിത്സയിലായിരിക്കെ 25 ന് മരിച്ചു. വിഷം നല്‍കാനായി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിന് ഗ്രീഷ്മയക്കെതിരെ 364-ാം വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്.






