ഛണ്ഡീഗഡ്: ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 2023 ഡിസംബര്‍ മുതലാകും ട്രെയിനുകള്‍ ഓടി തുടങ്ങുക. രൂപകല്‍പ്പനയും, നിര്‍മ്മാണവും ഇന്ത്യയില്‍ തന്നെ നടത്തുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ ട്രെയിനുകളാകും ഇവ. കല്‍ക്ക-ഷിംല പോലുളള പൈതൃക പാതയിലൂടെയാകും ഇവയുടെ ആദ്യ സര്‍വ്വീസ്. പിന്നീട് ഇതിന്റെ റൂട്ട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്തമാക്കി.
ഹരിയാനയിലെ സോനിപത്തിലും, മഹാരാഷ്ട്രയിലെ ലാത്തൂരിലും, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലുമാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുക. ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ എല്ലാ കോണിലേക്കും ട്രെയിനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യഥാര്തഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ബജറ്റ് പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി 2.41 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ ട്രെയിന്‍ യാത്രിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കുക, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 'അമൃത ഭാരത് സ്റ്റേഷന്' പദ്ധതി അനുസരിച്ച് 1275 സ്റ്റേഷനുകളാണ് ഇപ്പോള്‍ പുനര്‍ വികസിപ്പിക്കപ്പെടുന്നതെന്നും, അഹമ്മദാബാദ്- മുംബൈ ബുളളറ്റ് ട്രെയിന്‍ പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments