തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ നിര്‍മാണശാല തുടങ്ങാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലെന്നല്ല രാജ്യത്ത് ഒരിടത്തും പുതിയ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഗ്രൂപ്പിന് തല്‍ക്കാലം പദ്ധതിയില്ലെന്ന് ടാറ്റയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രസ്താവന പൂര്‍ണ്ണമായും നിഷേധിച്ചാണ് കമ്പനി അധികൃതര്‍ രംഗത്ത് വന്നത്.
പതിനായിരം കോടി രൂപയുടെ പദ്ധതിയുമായി ടാറ്റ കേരളത്തിലേക്ക് വരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നേരത്തേ അവകാശപ്പെട്ടത്. എന്നാല്‍ കേരളത്തിലെന്നല്ല രാജ്യത്ത് ഒരിടത്തും അത്തരം ഒരു പദ്ധതി തങ്ങള്‍ക്കില്ലെന്ന് ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇക്കണോമിക് ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് ടാറ്റയുടെ വിശദീകരണം.
മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും ബ്ലൂംബെര്‍ഗ് അഭിമുഖവും കണ്ട് തങ്ങള്‍ അദ്ഭുതപ്പെട്ടുപോയെന്നാണ് ടാറ്റ പ്രതിനിധികള്‍ പറയുന്നത്. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ ലഭിച്ചിരിക്കാം, അല്ലെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പുറത്തുവന്ന പ്രസ്താവനയാകാമെന്നുമാണ് ടാറ്റാ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തിലോ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ, അല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഇത്തരമൊരു പ്രൊപ്പോസല്‍ നിലവില്‍ കമ്പനിയുടെ പരിഗണനയിലില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Comments