
തിരുവനന്തപുരത്ത് തട്ടുകടകള്‍ക്ക് രാത്രി 8 മണി മുതല്‍ 11 വരെ പ്രവര്‍ത്തന സമയമാക്കി. നഗരത്തിലെ തിരക്കേറിയ സ്ഥലത്തു തട്ടുകടകള്‍ ഈ സമയ പരിധിയ്ക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കുവാന്‍ പാടുള്ളൂ എന്നു സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അഞ്ചു മണി മുതല്‍ തട്ടുകടകള്‍ പ്രവര്‍ത്തിയ്ക്കുന്നത് അനുവദിയ്ക്കില്ല. വൈകിട്ട് അഞ്ചു മുതല്‍ തട്ടുകടകള്‍ തുറന്നാല്‍ ഗതാഗത തടസ്സവും, കാല്‍നട യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് തട്ടുകടകള്‍ ഉള്‍പ്പെടെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് എടുക്കുന്നതിനു ഫെബ്രുവരി 16 വരെ സമയം നീട്ടിയിട്ടുണ്ട്. ഇതിനു ശേഷം കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നു ആ്രോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.






