
തിരുവനന്തപുരം : ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടെന്നും അതില്‍ ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പണം വാങ്ങി സര്‍ക്കാര്‍ ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയത് സമൂഹത്തോട് കാണിച്ച വലിയ ദ്രോഹമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റാനാണ് മന്ത്രിയുടെ തീരുമാനം. ഇതിനോടൊപ്പം തന്നെ മെഡക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംമാര്‍ക്കും നിര്‍ദ്ദേശം ഉണ്ട്.
പരിശോധനകള്‍ പോലും നടത്താതെ പണം വാങ്ങി സര്‍ക്കാര്‍ ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത് വാര്‍ത്തയായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒ ഡോക്ടര്‍ അമിത് കുമാറിനെ പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.






