
ദില്ലി : രാജ്യത്തെ വ്യവസായഭീമനായ ഗൗതം അദാനിയുടെ നഷ്ടം നാള്‍ക്ക് നാള് കഴിയുംതോറും വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം എഫ്പിഒ പിന്‍വലിച്ചതോടെ കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തി. അദാനിയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച ഏകദേശം 10 ലക്ഷം കോടിയിലേയ്ക്ക് അടുക്കുന്നു. ഭീമമായ നഷ്ടം നേരിട്ടതോടെ ഫോബ്സിന്റെ ലോക ധനികരുടെ പട്ടികയില്‍ ആദ്യ 20 ല്‍ നിന്ന് അദാനി പുറത്തായി . അദാനിക്ക് വായ്പ്പ നല്കിയ ബാങ്കുകളോട് കണക്കുകളുടെ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഇന്നലെ ആവിശപെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപം സംബന്ധിച്ച് എല്‍ഐസി , എസ്ബിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രം ഇന്ന് വ്യക്തമാക്കി. അദാനിക്കുണ്ടായ തകര്‍ച്ചയ്ക്ക ശേഷം ഇതാദ്യമായാണ് കേന്ദ്രം വിഷയത്തില്‍ പ്രതികരണവുമായെത്തുന്നത്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്പ് ഏതെങ്കിലും ഒരു കമ്പനിയെ ആശ്രയിച്ചല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥന് അഭിപ്രായപ്പെട്ടു. അതേസമയം അദാനിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നതുവരെ സമരം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ടാം ദിനവും സഭ സ്തംഭിച്ചു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവിശപ്പെട്ട് കോണ്‍ഗ്രസ്സ് സിപിഎം ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയെങ്കിലും ലോക്സഭാ രാജ്യസഭാ അധ്യക്ഷന്മാര് വിഷയം ചര്ച്ചയ്ക്കെടുക്കാനാകില്ലന്ന് വ്യക്തമാക്കി .
ബജറ്റ് ഉള്‍പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയം പ്രതിപക്ഷം അനാവശ്യമായി പാഴാക്കുകയാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല കുറ്റപ്പെടുത്തി. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിലോ അല്ലങ്കില്‍ സംയുക്ത പാര്‍ലമെന്റ് സമിതിയുടെ കീഴിലോ അന്വേഷണം നടത്തുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.






