സാന്റിയാഗോ: ചിലിയിലുണ്ടായ ഉഷ്ണതരംഗത്തിന് പിന്നാലെ കാട്ടുതീയും. തെക്ക്-മധ്യ ചികിയിലുണ്ടായ കാട്ടുതീയില്‍ 13 പേര് വെന്തുമരിച്ചതായ അധികൃതര്‍ അറിയിച്ചു.
39 ഇടങ്ങളിലാണ് കാട്ടുതീ ഉണ്ടായത്. 14,000 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു. നൂറുകണക്കിന് വീടുകള്‍ കത്തിയര്ന്നു. തീയണയ്ക്കാന്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും സഹായം പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി അറിയിച്ചു.
ബിയോബിയോയിലെ സാന്ത ജുവാനയില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്നിശമന സേനാംഗം അടക്കം 11 പേര് മരിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടര്‍ ലാ അര്വോകാനിയയില് തകര്‍ന്നുവീണ് പൈലറ്റും മെക്കാനിക്കും മരിച്ചതായി കൃഷി മന്ത്രി പറഞ്ഞു.
20 ലക്ഷത്തോളം പേരാണ് ന്യൂബിള്‍, ബിയോബിയോ എന്നിവിടങ്ങളിലുള്ളത്. അവധി ആഘോഷത്തിനായി പോയ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അവധി വെട്ടിച്ചുരുക്കി രാജ്യത്ത് തിരിച്ചെത്തി.






