ബോളിവുഡിലെ ഏറ്റവും പ്രിയങ്കരരായ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും അലിയ ബട്ടും. ഏറെ നാളത്തെ പ്രണയം 2022 ഏപ്രില്‍ പതിനാലിന് സാക്ഷാല്കാരമാവുകയായിരുന്നു. നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. പ്രസവ ശേഷം ഫിറ്റ്നെസില് ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കാര്‍ഡിയോ വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ ഭര്‍ത്താവ് അഭിനയിച്ച ചിത്രത്തിലെ പാട്ട് ആസ്വദിച്ചുകൊണ്ടാണ് താരത്തിന്റെ വര്‍ക്കൗട്ട്. രണ്‍ബീര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'തു ജൂത്തി മേം മക്കര്‍' സിനിമയിലെ ' തേരേ പ്യാര് മേം' എന്ന ഗാനം ആസ്വദിച്ചായിരുന്നു വര്‍ക്കൗട്ട്. കാര്‍ഡിയോ ഉപകരണത്തിലിരുന്നുകൊണ്ട് പാട്ടിനൊപ്പം ചെറിയ മൂവുകള്‍ ചെയുന്ന അലിയയെ വീഡിയോയില്‍ കാണാം. ഈ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നല്‍കിയിരിക്കുന്നത്.
അന്‍ഷുള്‍ ശര്‍മ - രാഹുല്‍ മോഡി എന്നിവരുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന 'തു ജൂത്തി മേം മക്കര്‍' ചിത്രത്തിലെ ഗാനവും ട്രെയിലറും അടുത്തിടയിലാണ് പുറത്ത് വന്നത്. മാര്‍ച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ്






