
സംസ്ഥാനത്ത് ഗുണ്ടകളെ പൂട്ടാനുള്ള പോലിസ് നടപടി 'ഓപ്പറേഷന്' ആഗ് ഇന്നും തുടരും. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി പിന്തുടരാന് ഡിജിപ്പി നിര്‍ദേശം നല്കി. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും, സഹായികളെ നിരീക്ഷിക്കാനും നടപടി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കും.
മൂന്നിലേറെ പിടികിട്ടാപ്പുള്ളികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനം. പിടികിട്ടാപുള്ളികളേയും ജാമ്യമില്ലാ കേസിലെ പ്രതികളേയുമാണ് റിമാന്റ് ചെയ്യുന്നത്. മറ്റുള്ളവരെ 24 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വയ്ച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയക്കും.
കാപ്പ ചുമത്തി നാട് കടത്തിയശേഷവും തിരിച്ചെത്തിയവര്‍ , കാപ്പ ചുമത്താന്‍ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവര്‍ . വാറണ്ട് പ്രതികള്‍ , ലഹരി വില്‍പ്പനക്കാര്‍ എന്നിവരെയാണ് ഓപ്പറേഷന് ആഗ് ലക്ഷ്യമിടുന്നത് .






