
യുണിസെഫ് ഗുഡ്വില് അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു. യുഎന്നിന്റെ കീഴില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂണിസെഫ് ലോകമെങ്ങും കുട്ടികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘടനയുടെ 70-ാം വാര്‍ഷികാഘോഷത്തിനിടെ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും ബ്രിട്ടീഷ് ബാല താരം മില്ലി ബോബി ബ്രൗണും ചേര്‍ന്നാണ് പ്രിയങ്കയുടെ പേര് അനൗണ്‍സ് ചെയ്തത്.






