
കാസര്‍ഗോഡ് ഇടയിലക്കാട്ട് കുരങ്ങുകള്‍ക്ക് ഭക്ഷണം വിളമ്പാന്‍ ഇടമൊരുക്കി നാഗാലയം കമ്മിറ്റി. ഭക്ഷണം തേടി റോഡിലേക്കെത്തുന്ന കുരങ്ങുകള്‍ക്ക് പതിവായി വാഹനമിടിച്ച് പരിക്കേല്ക്കുന്നതിനാലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.
തട്ടുകട മാതൃകയിലുളള ഈ ഇടം കുരങ്ങുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ കാട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നത് തടയാനും അതോടൊപ്പം വൃത്തിയായി തീറ്റ കഴിക്കാനും സഹായകമാകുന്നു. നാഗാലയം കമ്മിറ്റി അംഗങ്ങളും, വിവിധ സംഘടനകളും മുന്‍കൈയെടുത്താണ് ഇപ്പോള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നത്.
നാഗാലയം കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് പി.പി ദാമോദരന്‍, ഭാരവാഹികളായ വി.ഭരതന്, എ.കെ മധു, കെ. രവീന്ദ്രന്, വി.ബാലകൃഷ്ണന് , പി. കുഞ്ഞികൃഷ്ണന്, എം. ലക്ഷ്മണന് എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്.






