
'ഒട്ടും വൈകാതെ ഈ മേഖലയില്‍ (ദക്ഷിണ-മധ്യ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്) 7.5 M തീവ്രതയുള്ള ഭൂക.മ്പമുണ്ടാകും''. ഭൗമഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ഫെബ്രുവരി മൂന്ന് വൈകിട്ട് 5.33ന് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. അദ്ദേഹത്തിന്റെ ട്വിറ്റില്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുളള മേഖല അടയാളപ്പെടുത്തിയ ഭൂപടവും ഉണ്ടായിരുന്നു. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഈ മേഖലയില്‍ മൂന്ന് ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച്ച ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് പ്രവചിച്ച തീവ്രതയോട് അടുത്ത് നില്കുന്നതായിരുന്നു അത്.
നെതര്‍ലന്‍ഡ്സിലെ സോളര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേയില്‍ ഗവേഷകനായ ഹൂഗര്‍ബീറ്റ്സ് വരുംമണിക്കൂറൂകുളില് ഉണ്ടാകാന്‍ സാധ്യതയുള്ള തുടര്‍ചലനങ്ങളും പ്രവചിച്ചിട്ടുണ്ട്. 5.5 നും ആറിനുമിടയില്‍ തീവ്രതയുള്ള ശക്തമായ തുടര്‍ ചലനങ്ങളാണ് പ്രവചിക്കുന്നത്. ഇന്ന് രാവിലെ 5.6 തീവ്രതയിലുളള ഭൂചലനമുണ്ടായിരുന്നു.
ഹൂഗര്‍ബീറ്റ്സ് ഈ പ്രവചനം നടത്തിയത് വിപുലമായ ഗവേഷണത്തിന്റെയും ഡേറ്റ വിശകലനത്തിനുംശേഷമായിരുന്നു. 'ഭൂചലനത്തിന്റെ ദുരിതം പേറുന്നവര്‍ക്കൊപ്പമാണ് എന്റെ മനസ്. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, ഈ മേഖലയില്‍ ഇങ്ങനെ സംഭവിക്കും എന്ന് വ്യക്തമായിരുന്നു.' എന്നാണ് തൂര്‍ക്കി - സിറിയ ദുരന്തത്തിന് പിന്നാലെ ഹൂഗര്‍ബീറ്റ്സ് ട്വിറ്ററില്‍ കുറിച്ചത്. ഫ്രാങ്ക് വാദിക്കുന്നത് ഗ്രഹ വിന്യാസങ്ങളുടെ ഫലമാണ് ഈ ഭൂചലനം എന്നാണ്. ഇദ്ദേഹതതിന്റെ വാദത്തിന്റെ ശാസ്ത്രീയ അടിത്തറയെ ചോദ്യം ചെയ്യുന്നവരും കുറവല്ല.
ഇന്നലെ തൂര്‍ക്കി - സിറിയിലുണ്ടായ ഭൂചലനത്തില്‍ നാലായിരത്തി ലധികം ആളുകള്‍ മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിലും നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നത് കനത്ത മഴയാണ്.
Sooner or later there will be a ~M 7.5 #earthquake in this region (South-Central Turkey, Jordan, Syria, Lebanon). #deprem pic.twitter.com/6CcSnjJmCV
— Frank Hoogerbeets (@hogrbe) February 3, 2023






