
തെക്കന്‍ പെറുവില്‍ കനത്ത മഴയെതുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകളിലാണ് അഴുക്കും, ചെളിയും നിറഞ്ഞിരിക്കുന്നത്.
അരെക്വിപിയ നഗരത്തിന് വടക്ക് പടിഞ്ഞാറ് 125 മൈല്‍ അകലെ നദീതീര നഗരമായ സെക്കോച്ചയ്ക്ക് സമീപം ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും, രണ്ട് പേരെ കാണാതാവുകയും ചെയ്തെന്ന് അധികൃതര്‍ പറഞ്ഞു. കുറഞ്ഞത് 10 വീടുകള്‍ക്കെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും, 310 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം കുടുംബങ്ങളെ മണ്ണിടിച്ചില്‍ ബാധിച്ചിട്ടുണ്ടെന്ന് മേയര്‍ വില്യം അല്‍വാറാഡോ പറഞ്ഞു. ദുരിതബാധിതരായ 90% പേരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തുവാനായി പ്രസിഡന്റ് ദിന ബൊലുവാര്‍ട്ട് ചൊവ്വാഴ്ച ദുരന്തമേഖല സന്ദര്‍ശിച്ചിരുന്നു.






