
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായുള്ള 100 ദിന കര്‍മപദ്ധതികള്‍ക്ക് ഇന്നു തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്ന് ആരംഭിച്ച് 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന കര്‍മപരിപാടിയില്‍ 15,896.03 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. 1,284 പദ്ധതികളിലായാണിത്. 15,896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് ഈ ലക്ഷ്യമിടുന്നത്.
ഒന്നേമുക്കാല്‍ വര്‍ഷത്തിനിടയില്‍ രണ്ട് നൂറുദിന കര്‍മപരിപാടികള്‍ നടപ്പാക്കി കഴിഞ്ഞതായും ഇപ്പോത്തേത് മൂന്നാമത്തെ 100 ദിന കര്‍മ്മപരിപാടി ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
* െലെഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കും.
* കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കുന്ന മേയ് 17 ന് കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും.
* പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള െഹെബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും.
* റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും.
* പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനം നടത്തും
* നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തും.
* സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കും.
* ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും.
* ബ്രഹ്മപുരത്ത് 2.75 മെഗാവാട്ട് െവെദ്യുതി ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തും.
* പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ െമെക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
* വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
* ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, െവെദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികള്‍ നടപ്പിലാക്കും.






