
സൂര്യന്റെ ഉപരിതലത്തിന്റെ ഒരുവിഭാഗം വിഘടിച്ചിട്ടുണ്ടെന്നും ഇത് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സ്യഷ്ടിച്ചെന്നും ശാസ്ത്രലോകം. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്.
സൂര്യന്റെ ഉപരിതലത്തില്‍നിന്ന് പുറത്തേക്ക് വ്യാപിച്ചിരുന്ന ഭാഗമാണ് വേര്പെട്ടിരിക്കുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍. ഇത് ഭൂമിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നറിയാനുളള ശ്രമത്തിലാണ് ഇപ്പോള്‍ വിദഗ്ധര്‍.
ബഹിരാകാശ ഗവേഷകനായ ഡോ. തമിത സ്കോവാണ് ഇതിന്റെ ദൃശൃങ്ങള്‍ പങ്കുവച്ചത്. സൂര്യന്റെ വടക്കുഭാഗത്തു നിന്നുമാണ് ഈ പ്രതിഭാസം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൂര്യന്റെ വേര്‍പെട്ട ഭാഗം ഉത്തരധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തു. 60 ഡിഗ്രി അക്ഷാംശത്തില്‍ വേര്‍പെട്ട ഭാഗത്തിന് പ്രദക്ഷിണം ചെയ്യാന്‍ 8 മണിക്കൂര്‍ ആവശ്യം വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.






